ഉപ്പളയിൽ പൊലീസിന് നേരെ ആക്രമണം എസ്.ഐക്ക് കുത്തേറ്റു
കാസർകോട് : ഉപ്പളയിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം..ഐക്ക് മുഖത്ത് കുത്തേറ്റു. മഞ്ചേശ്വരം എസ്.ഐ പി. അനൂപി 32 നാണ് കല്ലു കൊണ്ട് മുഖത്ത് കുത്തേറ്റത്. എസ്.ഐ യുടെ മുഖത്തടിക്കുകയും കാറിന്റെ ഡോർ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് റഷീദ്, അഫ്സൽ കണ്ടാലറിയാവുന്ന മൂന്ന് പേരെയും പ്രതി ചേർത്ത് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. രാത്രി 12.30 ന് ഉപ്പള ഹിദായത്ത് നഗറിലാണ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോറിനും മർദ്ദനമേറ്റു.
No comments