Breaking News

മാവ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു


നീലേശ്വരം : മാവ് മുറിക്കുന്നതിനിടെ തെങ്ങ് പൊട്ടിവീണ് യുവാവ് മരിച്ചു. ഒറീസ സ്വദേശി ഗോവിന്ദ ബജി 24 ആണ് മരിച്ചത് .ഇന്ന് വൈകുന്നേരം പാലായിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവ് മുറിക്കുന്ന സമയം മാവിന്റെ ഒരു ഭാഗം തെങ്ങിന് മുകളിൽ വീഴുകയും തെങ്ങ് കടപുഴകി ദേഹത്ത് വീണാണ് യുവാവ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .മുറിക്കുന്ന മാവിന്റെ ഒരു ഭാഗത്ത് കയർ കെട്ടി പിടിച്ചു നിൽക്കുന്നതിനെയാണ് ഗോവിന്ദയുടെ ദേഹത്ത് മാവിന്റെ ഭാഗം പൊട്ടി വീണത് .

No comments