പാലാവയൽ തയ്യേനിയിൽ നിന്നും കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാഞ്ഞങ്ങാട്ട് കണ്ടെത്തി
കാഞ്ഞങ്ങാട് : സ്കൂട്ടി സഹിതം കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാഞ്ഞങ്ങാട്ട് കണ്ടെത്തി. പാലാവയൽ തയ്യേനി സ്വദേശികളായ തോമസ് റോയി (16) ടി.കെ.ആകാശ് (16) എന്നിവരെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്തു വെച്ചാണ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്.
ഇരുവരും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിൽ സുരക്ഷിതരാണ്. രക്ഷിതാക്കൾ എത്തിയ ശേഷം അവർക്കൊപ്പം വിടും. ഇന്നലെ രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികൾ രാവിലെ സ്കൂളിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു.
No comments