Breaking News

തുരപ്പൻ സന്തോഷ് പരപ്പയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാല ഇരിട്ടിയിലെ ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെത്തു


പരപ്പ: പരപ്പയിലെ കടകൾ കുത്തിതുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷിനെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പരപ്പയിലെ എം.രതീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലി സൂപ്പർ മാർക്കറ്റിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാല ഇരിട്ടിയിലെ ഒരു ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഫാമിലി സൂപ്പർമാർക്കറ്റിൽ നിന്നും മോഷ്ടിച്ച മാല ഇരിട്ടിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി സമ്മതിച്ചത്. തുടർന്ന് പോലീസ് സംഘം ഇരിട്ടിയിലെ ജ്വല്ലറിയിലെത്തി സ്വർണമാല കണ്ടെടുത്തു.

ഫാമിലി സൂപ്പർമാർക്കറ്റിന് തൊട്ടടുത്തുള്ള അഞ്ചരക്കണ്ടി അനാദിക്കടയിലും ஐതിന് രണ്ട് ദിവസം മുമ്പ് പരപ്പയിലെ സപ്ലൈകോ ഷോറൂമിലും മോഷണശ്രമം നടന്നിരുന്നു.

No comments