Breaking News

പരപ്പ കാരാട്ട് കരിങ്കൽ ക്വാറി നിർത്തിവെക്കണം ; ജില്ലാകളക്ടറുടെ പരപ്പ വില്ലേജ് അദാലത്തിൽ 32 പരാതികൾ ലഭിച്ചു


 പരപ്പ: വില്ലേജ് അദാലത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ പരപ്പ വില്ലേജ് ഓഫീസ് സന്ദർശിച്ചു.  ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി 32 പരാതികൾ ലഭിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. ലൈഫ് പദ്ധതിയിൽ വീടിനുള്ള അപേക്ഷ അഞ്ചെണ്ണം ലഭിച്ചു. ഗോത്ര വാഹിനി പദ്ധതിയിൽ വാഹനം അനുവദിക്കണം, കോളനികളിലേക്കുള്ള റോഡ്, കൈവശ ഭൂമിക്ക് പട്ടയം , സർക്കാർ ഭൂമി പതിച്ചു കിട്ടൽ, തുടങ്ങിയവ സംബന്ധിച്ച് പരാതികൾ കളക്ടർക്ക് കൈമാറി. പരപ്പ കാരാട്ട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും ലഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.വി ചന്ദ്രൻ , കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗങ്ങളായ സിൽവി , സി.എച്ച് അബ്ദുൽ നാസർ എന്നിവരും അദാലത്തിനെത്തി.

No comments