മഹിള അസോസിയേഷൻ പാർലമെൻറ് മാർച്ച് ; പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
പരപ്പ: മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 5 ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണാർത്ഥം പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സനും, അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ കെ. വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ.വി.തങ്കമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ശാന്തകുമാരി , രമണി ഭാസ്കരൻ ,പി.വി. ചന്ദ്രൻ , ടി.പി. തങ്കച്ചൻ, എന്നിവർ പ്രസംഗിച്ചു.രമണി രവി സ്വാഗതവും സ്വർണലത .ടി നന്ദിയും പറഞ്ഞു.
രണ്ടാം ദിവസത്തെ ജാഥയുടെ വിവിധ സ്വീകരണ യോഗങ്ങളിൽ രമ്യ തമ്പാൻ, രമ്യ ഹരീഷ്, രാധ.ടി, ഗീതാ ശശിധരൻ , സുനിത.പി,ശ്രീജ രാജൻ, എന്നിവർ അധ്യക്ഷത വഹിച്ചു.
സ്വർണലത ടി,സുമ ബാലകൃഷ്ണൻ , ശുഭ രവീന്ദ്രൻ , ബീന രാജൻ, സുജിത.കെ,ഭാർഗവി.കെ. വി , എന്നിവർ സ്വാഗതം പറഞ്ഞു.
പന്നിയെറിഞ്ഞകൊല്ലി, പ്രതിഭാനഗർ,മോലോത്തുംകുന്ന്, കാരാട്ട് ,പന്നിത്തടം, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ ജാഥ പര്യടനം അവസാനിച്ചു.
രമണി ഭാസ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. യശോദ നാരായണൻ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ രമണി രവിയെ കൂടാതെ കെ.വി.തങ്കമണി, രമണി ഭാസ്കരൻ ,സ്വർണലത .ടി, അനുലക്ഷ്മി.സി.വി, ഭാർഗവി.കെ.വി ,സ്വപ്ന എ.വി. എന്നിവർ പ്രസംഗിച്ചു.
No comments