ജില്ലയിലെ വിനോദസഞ്ചാര വികസനത്തെക്കുറിച്ച് പഠിക്കാനെത്തിയ പാർലമെന്ററി സമിതി ബേക്കൽ കോട്ട സന്ദർശിച്ചു
ബേക്കൽ : വിനോദ സഞ്ചാര വികസനം പഠിക്കാനും ചർച്ച ചെയ്യാനുമായെത്തിയ എംപിമാരുടെ പാർലമെന്ററി സമിതി അംഗങ്ങൾ ബേക്കൽ കോട്ട സന്ദർശിച്ചു.
ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസന കാര്യ പാർലമെന്ററി സമിതി ചെയർമാൻ വി വിജയ സായി റെഡ്ഡിയുടെ നേതൃത്വത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, എ എ റഹീം, കെ മുരളീധരൻ, രാഹുൽ കസ്വാൻ, ഛേദി പാസ്വാൻ, തിരത് സിങ് റാവത്ത്, കമലേഷ് പാസ്വാൻ, രാംദാസ് ചന്ദ്രഭാഞ്ജി തദാസ് തുടങ്ങിയവരാണ് വെള്ളി വൈകിട്ടോടെ ബേക്കലിലെത്തിയത്.
ലളിത് ഹോട്ടലിലായിരുന്നു യോഗം. ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കരകൗശല വസ്തുക്കളുടെ പ്രദർശനമടക്കം യോഗംനടന്ന ഉദുമ ബേവൂരി ലളിത് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നു. ടൂറിസം മന്ത്രാലയം, കേരള ടൂറിസം വകുപ്പ്, ബിആർഡിസി എന്നിവരാണ് പാർലമെന്ററി സമിതിയെ സ്വീകരിച്ചത്.
മലബാറിൽ പൊതുവിലും ബേക്കലിൽ പ്രത്യേകിച്ചും നടപ്പാക്കേണ്ട വിനോദ സഞ്ചാര വികസനവുമായും മറ്റ് അടിസ്ഥാന വികസനവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദ ചർച്ചകളും കൂടിയാലോചനകളുമുണ്ടായി. സമിതി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും
കലാ, സാംസ്‌കാരിക കേന്ദ്രങ്ങളും പൈതൃക ടൂറിസവും തീരദേശ, കായലോര, ഹിൽ ടൂറിസവും അടക്കമുള്ള കേന്ദ്രങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ വികസിപ്പിക്കുന്നതിനെക്കുറിച്ചും കോട്ടകളും ആരാധനാലയങ്ങളും ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട് ഉണ്ടാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കൂടുതൽ കേന്ദ്രാവിഷ്‌കൃത ഫണ്ടിനുള്ള സാധ്യതക്കും ചർച്ചകൾ വഴിതുറക്കും.
ഹോട്ടൽ താജിൽ മനു അഭിഷേക് സിങ് വി ചെയർമാനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതിയും യോഗം ചേരുന്നുണ്ട്. എംപിമാർ ശനിയാഴ്‌ച മടങ്ങും.

No comments