Breaking News

അധ്യാപക ദിനത്തിൽ അധ്യാപക ദമ്പതികളെ വീട്ടിലെത്തി ആദരിച്ച് വെളളരിക്കുണ്ട് വൈ എം സി എ


വെള്ളരിക്കുണ്ട് : അധ്യാപക ദിനത്തിൽ വെള്ളരിക്കുണ്ട് വൈഎംസിഎ പ്രവർത്തകർ അധ്യാപക ദമ്പതിമാരെയും അധ്യാപികയെയും ആദരിച്ചു സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന ജോർജ് തോമസ് സാറിനെയും സഹധർമ്മിണി സെന്റ് ജൂഡ്സ് ഹൈസ്കൂൾ പ്രധാനധ്യാപിക അന്നമ്മ കെ എം  നെയും റിട്ടയേർഡ് അധ്യാപിക ഫിലോമിന ജോൺ തുളിശ്ശേരിയെയും വീടുകളിൽ ചെന്ന് ആദരിക്കുകയും അധ്യാപക ദിനത്തിന്റെ ആശംസകൾ നേരുകയും ചെയ്തു ചടങ്ങിൽ വെള്ളരിക്കുണ്ട് വൈ എം സി എ യൂണിറ്റ് പ്രസിഡണ്ട് സിബി വാഴക്കാലയും സെക്രട്ടറി ബാബു കല്ലറക്കൽ  ട്രഷറർ ബെന്നി പ്ലാമൂട്ടിൽ എന്നിവർ പങ്കെടുത്തു


No comments