കപ്പ പറിച്ചെടുക്കുന്നത് ചോദ്യം ചെയ്ത സ്ഥലമുടമയെ കത്തികൊണ്ട് അക്രമിച്ചു ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : അനുവാദമില്ലാതെ പറമ്പിൽ കയറി കപ്പ പറിച്ചെടുക്കുന്നത് ചോദ്യം ചെയ്ത സ്ഥലമുടമയെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. വെള്ളരിക്കുണ്ട് അട്ടക്കാടാണ് സംഭവം. അട്ടക്കാട് സ്വദേശി ജോഷി ജോസഫ് (43) ആണ് പരാതിക്കാരൻ. അട്ടക്കാട് സ്വദേശിയായ രമേശനാണ് കത്തി കൊണ്ട് ആക്രമിക്കുകയും മർദ്ധിക്കുകയും ചെയ്തത്. കൂടാതെ സമീപത്ത് നിർതിയിട്ടിരുന്ന ബൈക്ക് തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
No comments