Breaking News

തുല്യജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: ഐ എൻ ടി യു സി വുമൺ വർക്കേഴ്സ് കൗൺസിൽ ജില്ല നേതൃയോഗം


കാഞ്ഞങ്ങാട്: തുല്യജോലിക്ക് തുല്യ വേതനം സ്ത്രീ തൊഴിലാളികൾക്ക് ഉറപ്പാക്കണമെന്നും തൊഴിലുറപ്പ് മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ  സ്വീകരിക്കണമെന്നും ഐ എൻ ടി യു സി വിമെൻ വർക്കേഴ്സ് കൗൺസിൽ പ്രഥമ ജില്ല നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന യോഗം ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉൽഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട്‌ ലത സതീഷ്‌ അദ്ധ്യക്ഷം വഹിച്ചു.വിമെൻ വർക്കേഴ്സ് കൗൺസിൽ  സംസ്ഥാന പ്രസിഡണ്ട് എസ്.എൻ.നസൂറ മുഖ്യപ്രഭാഷണം നടത്തി.മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് മിനി ചന്ദ്രൻ,വിമെൻ വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീബ തമ്പി, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.ശ്രീധരൻ, സി.ഒ.സജി,ഐ എൻ ടി യു സി ജില്ല വൈസ് പ്രസിഡണ്ട് എ.വി.കമ്മാടത്തു,കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ, ഐ എൻ ടി യു സി  കാസർഗോഡ്,കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട്മാരാരായ ടി.ജി. ടോണി,പി.വി.ചന്ദ്രശേഖരൻ ഐ എൻ ടി യു സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എൻ. കുഞ്ഞികൃഷ്ണൻ,മഹിള കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എൻ.പ്രീത എന്നിവർ സംസാരിച്ചു.

വിമെൻ വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ക്ലാരമ്മ ജോസഫ് സ്വാഗതവും സമീറ ഖാദർ നന്ദിയും പറഞ്ഞു.

No comments