Breaking News

കേരള സർവകലാശാല റാങ്ക് ജേതാവ് ഹരിതാബാബുവിന് കിനാനൂർ കരിന്തളം കുരാംകുണ്ട് പത്താം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ സ്നേഹാദരവ്


കേരള സർവകലാശാല റാങ്ക് ജേതാവ് ഹരിതാ ബാബുവിന് കിനാനൂർ കരിന്തളം കുരാംകുണ്ട് പത്താം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ സ്നേഹാദരവ് .യോഗത്തിൽ കോൺഗ്രസ്‌ വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ വിജി മോൻ കെ കെ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉമേശൻ ബെള്ളൂർ ഡോ ഹരിത ബാബുവിന് ഉപഹാരം നൽകി കൊണ്ട് യോഗം ഉത്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മനോജ്‌ തോമസ് മുഖ്യ അഥിതി ആയിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ സിൽവി ,കെപിസിസി മൈനോറിറ്റി കോൺഗ്രസ്‌ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ വി എം ഷിഹാബ് , ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ബാബു കോഹിനൂർ , ഷോബി ജോസഫ് , ബിനു കെ ആർ , ജോസ് പനകത്തോട്ടം , ബേബി വള്ള കുന്നേൽ , ജിജി കുന്നപ്പള്ളി , റോയ് നരികുഴി , ബേബി കൈതകുളം , ജോർജ് തോമസ് , ബെന്നി പ്ലാമുട്ടിൽ , കുഞ്ഞുമോൻ , ജിമ്മി ഇടപാടി , ബൂത്ത്‌ പ്രസിഡന്റ്‌ മധു പാല ,  കെ എ  ശാലു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 


No comments