വെള്ളരിക്കുണ്ട് : എളേരി കോട്ടമല മാർ ഗ്രിഗോറി യോസ് സ്കൂളിലെ വിദ്യാർഥിയുടെ മുടി പരസ്യമായി മുറിച്ച് അപമാനിച്ച പ്രധാനാധ്യാപികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കേസെടുത്തെങ്കിലും അധ്യാപികയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പരിഷ്കൃത സമുഹത്തിൽ ഇത്തരം പ്രാകൃത ശിക്ഷാരീതി അനുവദിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. വിദ്യാർഥിയുടെ വീട് എകെഎസ് ജില്ലാസെക്രട്ടറി അശോകൻ കുന്നുച്ചി , വൈസ് പ്രസിഡന്റ് കെ
അപ്പുക്കുട്ടൻ, ഏരിയാ പ്രസിഡന്റ് എ വി രാജേഷ്, കെ ജനാർദനൻ, എസ്ടി പ്രമോട്ടർ വിപിൻ
എന്നിവർ സന്ദർശിച്ചു.
No comments