വൈ.എം.സി.എ. ഭീമനടി യൂണിറ്റിൻ്റെയും , റീഡ് സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ യുദ്ധത്തിനും ഭീകരവാദത്തിനുമെതിരെ ഭീമനടി ടൗണിൽ സ്നേഹ ജ്വാല സംഘടിപ്പിച്ചു
ഭീമനടി : വൈ.എം.സി.എ. ഭീമനടി യൂണിറ്റിൻ്റെയും , റീഡ് സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ യുദ്ധത്തിനും ഭീകര വാദത്തിനും എതിരെ ഭീമനടി ടൗണിൽ സ്നേഹ ജ്വാല സംഘടിപ്പിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .വൈ .എം .സി .എ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ അധ്യക്ഷം വഹിച്ചു. പ്രശസ്ത കവി സുരേഷ് പുങ്ങംചാൽ യുദ്ധവിരുദ്ധ കവിത ആലപിച്ചു. ടി. സി രാമചന്ദ്രൻ,ഡാജി ഓടയ്ക്കൽ ,ചെറിയാൻ ഊത്തപ്പാറയ്ക്കൽ പ്രസംഗിച്ചു. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മെഴുകുതിരി തെളിയിച്ച് യുദ്ധത്തിനും തീ വ്രവാദത്തിനും എതിരെ സ്റ്റേഹത്തിൻ്റെ മെഴുകുതിരി ജ്വാലകൾ തെളിയിച്ചാണ് അംഗങ്ങൾ പിരിഞ്ഞത്.
No comments