ജനകീയ ആഘോഷമായി കോടോംബേളൂരിലെ കേരളോത്സവം തായന്നൂരിൽ സമാപിച്ചു
തായന്നൂർ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കേരളോത്സവം 2023 കലാമത്സരങ്ങൾ തായന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന നാൽപതിയഞ്ചോളം ക്ലബ്ബുകളിൽ നിന്നെത്തിയ മത്സരാർഥികൾ മാറ്റുരച്ചു. രാവിലെ 9 മണി മുതൽ നാല് വേദികളിലായി വിവിധ കലാമത്സരങ്ങൾ അരങ്ങേറി. വൈകുന്നേരം 4മണിക്ക് കേരളോത്സവത്തിന്റെ സമാപന സമ്മേളനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എം എൽ എ ഇ. ചന്ദ്രശേഖരൻ അവർകൾ ഉത്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ സ്വാഗതം പറഞ്ഞു.കലോത്സവ വേദിയിൽ വെച്ച് സിനിമ ബാലതാരം അർപ്പിത രാജൻ, സീ കേരളം സ രി ഗ മ പ ഫെയിം സ്വർണ കെ എസ് എന്നിവരെ എം എൽ എ അനുമോദിച്ചു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഗോപാലകൃഷ്ണൻ, ജയശ്രീ എൻ. എസ്, ഷൈലജ വാർഡ് മെമ്പർമാരായ ഇ. ബാലകൃഷ്ണൻ, രാജീവൻ ചീരോൽ , നിഷ അനന്തൻ, ഗോപി, ജഗന്നാഥ് എം. വി, കുഞ്ഞികൃഷ്ണൻ പി, കുഞ്ഞികൃഷ്ണൻ, സി ഡി എസ് ചെയർപേർസൺ ബിന്ദു കൃഷ്ണൻ, പഞ്ചായത്ത് ഇമ്പ്ലിമെന്റിങ് ഓഫീസർ പി ഗോപി, യൂത്ത് കോർഡിനേറ്റർ വിഷ്ണു ബി പി , മുൻ യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, പി ടി എ പ്രസിഡന്റ് എം. രാജൻ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും ആസൂത്രണ സമിതി അംഗങ്ങളും പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.കേരളോ ത്സവത്തിന്റെ സംഘാടക സമിതി ചെയർമാൻ ബാബു ടി കെ നന്ദി പറഞ്ഞു.
No comments