കരിപ്പാടക്കം ശ്രീ ഭഗവതി ക്ഷേത്ര തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവവും കളിയാട്ട മഹോത്സവവും 2024 ഫെബ്ര.15 മുതൽ 24 വരെ ആഘോഷകമ്മിറ്റി രൂപികരിച്ചു
പെരിയ: കരിപ്പാടക്കം ശ്രീ ഭഗവതി ക്ഷേത്ര തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവവും കളിയാട്ട മഹോത്സവവും 2024 ഫെബ്രവരി 15 മുതൽ 24 വരെ ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷകമ്മിറ്റി രൂപികരിച്ചു. ആഘോഷകമ്മിറ്റി രൂപികരണ യോഗം അജ്ജനംതോടി ഗുരു കേശവ തായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തറവാട് ഭരണ സമിതി പ്രസിഡണ്ട് ശ്രീ കെ രാമകൃഷ്ണൻ വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. മേൽശാന്തി നാരായണ അഡിഗ , തറവാട് കാരണവർ കുഞ്ഞമ്പു മിന്നംകുളം ,നിർമ്മാണ കമ്മിറ്റിചെയർമാൻ നാരായണൻ കീക്കാനം, പെർളടുക്കം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര കമ്മിറ്റി അംഗം സന്തോഷ്, ശ്രീ കാപ്പി തറവാട് പ്രതിനിധി ഗോപാലകൃഷ്ണൻ, പുക്കളോൻ തറവാട് പ്രതിനിധി രാജൻ പുക്ലത്ത്, ശ്രീ മുളവിന്നൂർ ഭഗവതി ക്ഷേത്ര കഴകം വൈസ് പ്രസിഡണ്ട് വി.വി. ഭാസ്ക്കരൻ, ആലക്കോടൻ തറവാട് പ്രതിനിധി എ.കെ. ചന്ദ്രൻ, പച്ചിക്കാരൻ തറവാട് പ്രതിനിധി ഉണ്ണികൃഷ്ണൻ , പാറ്റേൻ തറവാട് പ്രതിനിധി കുമാരൻ , ശ്രീമക്കാക്കോടൻ തറവാട് പ്രതിനിധി യദുകുമാർ കാർത്തികേയം പെരിയ, കാടൻ വിട് തറവാട് പ്രതിനിധി ബാലൻ കായക്കുന്ന്,പഞ്ചുരുളിയമ്മ ദേവസ്ഥാന പ്രതിനിധി മുന്തൻ. ഗോപാലൻ വെളുത്തോളി, വി.ബാലകൃഷ്ണൻ, സുകുമാരൻ കരിപ്പാടക്കം , മാതൃ സമിതി പ്രസിഡണ്ട് ഗീത എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്ണൻ മിന്നംകുളം സ്വാഗതവും രാജഗോപാലൻ മുരിക്കിർ നന്ദിയും പറഞ്ഞു.
ആഘോഷകമ്മിറ്റി ചെയർമാനായി കെ.വിജയൻ മുളവിന്നൂരിനെയും വർക്കിംഗ്ചെയർമാനായി ഗോപലകൃഷ്ണൻ പെർളടുക്കത്തെയും ജനറൽ കൺവീനറായി യദുകുമാർ കാർത്തി കേയം പെരിയയെയും ഖജാൻജിയായി സുകുമാരൻ കരിപ്പാടക്കത്തെയും വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
No comments