Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സങ്കല്പ് സപ്താഹിന് വെള്ളരിക്കുണ്ടിലും പൂടംകല്ലിലും തുടക്കം ആദ്യ ദിനം കയ്യടക്കി ആരോഗ്യ വകുപ്പ്


വെളളരിക്കുണ്ട് : നീതി ആയോഗിന്റെ ആസ്പിരേഷൻ ബ്ലോക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കിൽ സങ്കല്പ് സപ്താഹ് പരിപാടിക്ക് തുടക്കമായി. ആദ്യ ദിനം സമ്പൂർണ സ്വാസ്ഥ്യം ഏക സങ്കല്പം എന്ന പേരിൽ  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൂടങ്കല്ല് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ നടന്നു. 

പൂടങ്കല് താലൂക്ക് ആശുപത്രിയിൽ നടന്ന ആരോഗ്യ മേള രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.  കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. ഭൂപേഷ്,  പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പത്മകുമാരി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.രേഖ, അരുൺ രംഗത്ത്മല, കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി ചാക്കോ, പനത്തടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ് , കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്. ജയശ്രീ , കള്ളാർ ഗ്രാമ പഞ്ചായത്ത് അംഗം അജിത് കുമാർ , ജില്ലാ ആർ.സി.എച്ച് ഓഫീസർ ടി.പി ആമിന എന്നിവർ സംസാരിച്ചു. പൂടങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി.സുകു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എൻ. ശ്രീകുമാർ നന്ദിയും പറഞ്ഞു. 

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.വി രാജേഷ്,  ഷോബി ജോസഫ് , ബളാൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ തങ്കച്ചൻ , കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ബി സന്തോഷ്, നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അശോക് ബി രാജ് എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വി. ഷിനിൽ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി ഫിലിപ്പ് നന്ദിയും പറഞ്ഞു. 


 ടി.ബി ചാമ്പ്യൻ റാലിയിലൂടെ തുടക്കം



കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ഷയ രോഗത്തിൽ നിന്ന് മുക്തമായവരെ പങ്കെടുപ്പിച്ച് നടത്തിയ ടി.ബി ചാമ്പ്യൻ റാലിയിലൂടെയായിരുന്നു ആരോഗ്യ മേളക്ക് തുടക്കം കുറിച്ചത്. ചുള്ളിക്കരയിൽ നിന്നും പൂടങ്കല്ല് ആശുപത്രിയിലേക്കും വെള്ളരിക്കുണ്ട് ടൗണിൽ നിന്ന് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും നടന്ന റാലിയിൽ ക്ഷയരോഗ മുക്തമായവർ , എൻ.എസ്.എസ് വളണ്ടിയർമാർ , എൻ.സി.സി കാഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി. 


 സജീവമായി ആരോഗ്യ ക്യാമ്പുകൾ



സങ്കല്പ് സപ്താഹിന്റെ ഭാഗമായി പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും പൊതുജനങ്ങൾക്കായി നടത്തിയ ആരോഗ്യ ക്യാമ്പിൽ മികച്ച പ്രതികരണം.  രണ്ട്  കേന്ദ്രങ്ങളിലുമായി ഗർഭിണികൾക്കായി നടത്തിയ പരിശോധനയിൽ 39 പേരും അനീമിയ പരിശോധനയിൽ 58 പേരും ജീവിത ശൈലി രോഗനിർണയത്തിനായി 68 പേരും കഫ പരിശോധനയ്ക്കായി 43  പേരും പങ്കെടുത്തു. പാണത്തൂർ കല്ലപ്പള്ളി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ നടത്തിയ പരിശോധനാ ക്യാമ്പിൽ 16 പേർ പങ്കെടുത്തു.


 പോഷകങ്ങളുടെ പ്രാധാന്യം പറഞ്ഞ് പോഷൻമേള



ആരോഗ്യ മേള നടന്ന വെള്ളരിക്കുണ്ടിലും പൂടങ്കല്ലിലും ഇലക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും പ്രാധാന്യം പരിചയപ്പെടുത്തി പോഷൻമേള ഒരുക്കി. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സുമാരും ആശാ വർക്കർമാരും ചേർന്നാണ് പോഷൻമേള ഒരുക്കിയത്.

No comments