Breaking News

വധു വരിക്കപ്ലാവ് ഹൃസ്വചിത്രത്തിന്റെ അഭിനേയതാക്കളേയും അണിയറ പ്രവർത്തകരേയും ആദരിച്ച് കോടോത്ത് റെയിൻബോ യൂത്ത് സർക്കിൾ


ഒടയഞ്ചാൽ :  കോടോത്ത് റെയിൻബോ യൂത്ത് സർക്കിൾ, ലൈബ്രറി & റീഡിംഗ് റൂം നേതൃത്വത്തിൽ വധു വരിക്കപ്ലാവ് ഹൃസ്വചിത്രത്തിന്റെ അഭിനേയതാക്കളേയും അണിയറ പ്രവർത്തകരേയും അനുമോദിച്ചു. ഒടയഞ്ചാൽ കോടോത്ത് പ്രദേശത്ത് വച്ചാണ് ഈ ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. നിർവ്വാഹക സമിതിയംഗം ടി.കെ.നാരായണൻ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് പി രമേശൻ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. റെയിൻബോ യൂത്ത് സർക്കിൾ പ്രസിഡണ്ട് ഉണ്ണിക്കണ്ണൻ.കെ വായനശാല സെക്രട്ടറി മനോജ് കുമാർ ടി.പി സംസാരിച്ചു. ശ്രീകാന്ത്.കെ.കെ.നന്ദി പറഞ്ഞു. തുടർന്ന് വധു വരിക്കപ്ലാവ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ഉപഹാരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി

No comments