Breaking News

മലയോര മേഖലയിൽ കൂടുതൽ കെ എസ്‌ ആർ ടി സി ബസുകൾ അനുവദിക്കുക ; സാമൂഹ്യ പ്രവർത്തകൻ ആർ സൂര്യനാരായണ ഭട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി


രാജപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സാമൂഹ്യ പ്രവർത്തകൻ ആർ സൂര്യനാരായണ ഭട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.

കാസറഗോഡ് - വന്ദേ ഭാരത് ട്രയിന് ബളാംതോട് നിന്ന് കണക്ഷൻ ബസ്സ് അനുവദിക്കുക, ബന്തടുക്ക - മാനന്തവാടി ബസ്സ് അനുവദിക്കുക, കേരളത്തിലേയും കർണ്ണാടത്തിലേയും തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ധർമ്മസ്ഥല- മാടായിക്കാവ് ബസ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സാമൂഹ്യ പ്രവർത്തകൻ ആർ സൂര്യനാരായണ ഭട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു മന്ത്രിക്ക് നിവേദനം നൽകിയത്.

No comments