Breaking News

വീട് പണിക്കിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന മാലോം പാടി സ്വദേശി മരണപ്പെട്ടു


വെള്ളരിക്കുണ്ട് : വീട് പണിക്കിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന മാലോം പാടി സ്വദേശി മരണപ്പെട്ടു . മാലോം പുല്ലടി എന്ന സ്ഥലത്ത് താമസിക്കുന്ന വെൽഡിങ് തൊഴിലാളിയായ പിണക്കാട്ട് പറമ്പിൽ വർക്കിയുടെ മകൻ ദേവസ്യ എന്ന  ജോണി(55)യാണ് മരിച്ചത് . ഇന്നലെ  ഉച്ചക്ക് സ്വന്തം വീടിൻ്റെ മുകളിൽ ഷീറ്റ് ഇടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ അബദ്ധത്തിൽ വീണ് പരിക്കേറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത് .

ഭാര്യ: ലിസി. മക്കൾ: ലിജോ (വെൽഡിങ് ഷോപ്പ് മാലോം ) ലിറ്റി മരുമക്കൾ: റീന, ജോഷോ. സഹോദരങ്ങൾ: ജോസ്, ജോർജ്, കുട്ടിയമ്മ , ഓമന, ലീലാമ്മ, മേരി,

കുഞ്ഞുഞ്ഞ് സംസ്കാരം നാളെ രാവിലെ 11ന് പുല്ലടി അൽഫോൻസ ചർച്ച് സെമിത്തേരിയിൽ.

No comments