Breaking News

ഇരിയ ബാത്തൂർ പാടശേഖരത്ത് കൊയ്ത്തുത്സവം ആവേശമാക്കി നെഹ്റു ആർട്സ്&സയൻസ് കോളേജ്


ഇരിയ: നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ഇരിയ ബാത്തൂർ പാടശേഖര സമിതിയുമായി സഹകരിച്ച് കൊയ്ത്തുത്സവം നടത്തി. പാഠപുസ്തകത്തിൽ നിന്ന് പുറത്തുള്ള മണ്ണാണ് മനസ്സ് എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് എൻ എസ് എസ് ലെ നൂറോളം വിദ്യാർഥികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്       വൈസ്  പ്രസിഡന്റ്‌ പി.ദാമോദരൻ  പരിപാടി ഉദ്ഘാടനം ചെയ്തു. ബാത്തൂർ പാടശേഖര സമിതി പ്രസിഡന്റ്‌ ബാബു പാടിയിൽ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ കൃഷി ഓഫീസർ ഹരിത. കെ. വി,സ്ഥിതി വിവര കണക്ക് ഓഫീസർ കെ.സതീശൻ, പാടശേഖര സമിതി സെക്രട്ടറി നാരായണൻ മലയാക്കോൾ, രക്ഷാധികാരി ബാലൂർ തമ്പാൻ നായർ,  നെഹ്‌റു ആർട്സ് ഏൻഡ് സയൻസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. വി.വിജയകുമാർ, പി വി. ജയരാജ്‌,വാർഡ് കൺവീനർ ജയകുമാർ ചുണ്ണംകുളം എന്നിവർ പരിപാടിയിൽ സംസാരിച്ചു. എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ എം വൈശാഖ്, സഞ്ജയ്‌ കെ. എസ് ,എസ് ശ്രീജിഷ, മീനാക്ഷി മുരളി എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.




No comments