Breaking News

ചിറ്റാരിക്കാൽ സബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു


കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 2023 നവമ്പർ 7 മുതൽ 10 വരെ നടക്കുന്ന ചിറ്റാരിക്കാൽ സബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് കെ.വി.രവിയുടെ അദ്ധ്യക്ഷതയിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി  പ്രകാശന കർമ്മം  നിർവ്വഹിച്ചു. ജനറൽ കൺവീനർ കെ.പി. ബൈജു, കൺവീനർ ബെറ്റി ജോർജ്, ജോയിൻ്റ് കൺവീനർ കെ.പി.ധനരാജൻ, ലോഗോ രൂപകൽപ്പന ചെയ്ത അജിത്ത് കുമാർ.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments