പനത്തടി മാട്ടക്കുന്നിൽ ജേഷ്ഠന്റെ വെട്ടേറ്റ് അനുജന്റെ നില ഗുരുതരം കഴുത്തിനും നെഞ്ചിനും ഗുരുതര പരിക്ക്
രാജപുരം:ജേഷ്ഠന്റെ വെട്ടേറ്റ് അനുജന്റെ നില ഗുരുതരം കഴുത്തിനും നെഞ്ചിനും ഉൾപെടെ പരിക്കേറ്റ യുവാവിനെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനത്തടി മാട്ടക്കുന്നിലെ കെ.ഗോവിന്ദനാണ് 48 വെട്ടേറ്റത്. സഹോദരൻ കേശവന്റെ പേരിൽ രാജപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. വാക്കത്തികൊണ്ട് കഴുത്തിനും നെഞ്ചിനും വെട്ടി . തടയാൻ ശ്രമിച്ച കൈക്കും വെട്ടേറ്റു. സഹോദരനെ കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു പ്രതി അക്രമം നടത്തിയതെന്നാണ് കേസ്. സ്ഥലത്തിന്റെ അതിരിലെ ചവറ് വെട്ടിയത് ചോദ്യം ചെയ്തതാണ് കേശവനെ പ്രകോപിപ്പിച്ചത്. സയന്റിഫിക് വിദഗ്ധർ ഉൾപ്പെടെ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഗോവിന്ദനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
No comments