Breaking News

പരപ്പ കാരാട്ട് കൂളിപ്പാറയിൽ ഉപേക്ഷിക്കപ്പെട്ട സ്ക്കൂൾ കെട്ടിടത്തിന് മുന്നിൽ മാലിന്യ കൂമ്പാരം നവീകരിച്ച് കമ്യൂണിറ്റി ഹാൾ ആക്കണമെന്ന് നാട്ടുകാർ


പരപ്പ : കുട്ടികൾ കുറവായതിന്റെ പേരിൽ ഒഴിവാക്കിയ പരപ്പ കാരാട്ട് കൂളിപ്പാറ എംജി എൽസി സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആക്കി മാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം. ഈ വിഷയം കഴിഞ്ഞ ഗ്രാമസഭയിൽ ഉന്നയിച്ചു എങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല, ഇപ്പോൾ ഈ കെട്ടിടത്തിനുള്ളിൽ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം കൂമ്പാരമായി കൊണ്ട് തള്ളുന്നു. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു കമ്മ്യൂണിറ്റി ഹാൾ എന്ന കൂളിപ്പാറ നിവാസികളുടെ കാലാകാലങ്ങളായുള്ള ആവശ്യം ഇനിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുളിപ്പാറ  നിവാസികൾ  പഞ്ചായത്ത് പ്രസിഡണ്ടിനെ ഇന്ന് കാണാൻ തീരുമാനിച്ചിട്ടുണ്ട്

No comments