Breaking News

പുന:സംഘടനയുടെ ഭാഗമായി കോൺഗ്രസ് പാർട്ടി ജില്ലയിലെ 42 മണ്ഡലങ്ങളിൽ 35 ഇടങ്ങളിൽ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു


വെള്ളരിക്കുണ്ട് : കോൺഗ്രസ് പുന:സംഘടനയുടെ ഭാഗമായി ജില്ലയിലെ 42 മണ്ഡലങ്ങളിൽ 35 ഇടങ്ങളിൽ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. തർക്കം നിലനിൽക്കുന്ന ചീമേനി, തൃക്കരിപ്പൂർ, വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി, കുറ്റിക്കോൽ , പിലിക്കോട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പ്രസിഡന്റ് മരണപ്പെട്ട കാലിച്ചാനടുക്കത്തും പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടങ്ങളിൽ ഉടൻ പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. നീലേശ്വരത്ത് എറുവാട്ട് മോഹനനും, കിനാന്നൂർ - കരിന്തളത്ത് മനോജ് തോമസുമാണ് പുതിയ പ്രസിഡന്റുമാർ മറ്റു മണ്ഡലങ്ങളിലെ പ്രസിഡന്റുമാരുടെ ലിസ്റ്റ് :ബദിയഡുക്ക: ശ്യാം പ്രസാദ് മാത്യു, കുമ്പഡാജെ: ജോണി ക്രാസ്റ്റ, ബെള്ളൂർ: രാഘവൻ ബെളേരി, കാറുക്ക: കെ.പുരുഷോത്തമൻ, ഉദുമ കെ.വി ശ്രീധരൻ പുല്ലൂർ - പെരിയ: പ്രമോദ് പെരിയ , ചെമ്മനാട്: രാമചന്ദ്രൻ മാസ്റ്റർ, പള്ളിക്കര: രവീന്ദ്രൻ കരിച്ചേരി, കാഞ്ഞങ്ങാട്: കെ.പി.ബാലകൃഷ്ണൻ, അജാനൂർ: എൻ.വി.ബാലചന്ദ്രൻ,  മടിക്കൈ: മൊയ്തീൻ കുഞ്ഞ്,  ചെറുവത്തൂർ : കെ.ബാലകൃഷ്ണൻ , ബളാൽ: എം.പി. ജോസഫ് , പനത്തടി : കെ.ജെ.ജയിംസ്, കളളാർ: എം.എം. സൈമൺ, കോടോം-ബേളൂർ : നാരായണൻ വയമ്പ്, പടന്ന: കെ.സജീവൻ , വലിയ പറമ്പ: കെ. അശോകൻ , മഞ്ചേശ്വരം: അഹമ്മദ് മൻസൂർ, വൊർക്കാടി: ഫ്രാൻസിസ് ഡിസൂസ, മീഞ്ച : കെ.ദാമോദരൻ മാസ്റ്റർ, മംഗൽപാടി : ബാബു ബന്തിയോട് , പൈവളിഗെ:മോഹൻ റൈ , കുമ്പള: രവിപൂജാരി, പുത്തിഗെ: എൻ.വി സുലൈമാൻ, എൻമകജെ: എം.എസ്. ഗംഭീർ, കാസർകോട്: സാജിദ് കമ്മാടം, ചെങ്കള : അബുൾ റസാഖ് ചെർക്കളം, മധൂർ: വിനോദ് നന്ദകുമാർ , മെഗ്രാൽപത്തൂർ: എൻ.എ.അബ്ദുൾ ഖാദർ, മുളിയാർ : അശോക് കുമാർ, ദേലമ്പാടി : ദാമോദരൻ, ബേഡഡുക്ക: കുഞ്ഞികൃഷ്ണൻ മാടക്കാൽ.

No comments