Breaking News

ദേഹത്ത് കാര്‍ കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു: ഒടയംചാല്‍ കോടോം എരുമക്കുളത്ത സി.ഗണേശന്‍ ആണ് മരിച്ചത്


ഇരിയ:   റോഡരികില്‍ വെച്ച്  ദേഹത്ത് കാര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

ഒടയംചാല്‍  കോടോം എരുമക്കുളത്ത സി.ഗണേശന്‍ (53) ആണ് മരിച്ചത്. ഈ മാസം രണ്ടാം  തീയ്യതി വൈകീട്ട് 6.50 ന് കാഞ്ഞിരടുക്കം ജംഗ്ഷനില്‍ റോഡരികില്‍ കിടക്കുകയായിരുന്നു ഗണേശന്റെ ദേഹത്ത്  നിര്‍ത്തിയിട്ട കാര്‍  മുന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം വിട്ടു ഗണേശന്റെ ദേഹത്ത്  കയറുകയായിരുന്നു . പരിയാരം ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞു. പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . തിങ്കളാഴ്ച രാവിലെയാണ്

മരിച്ചത് .എരുമക്കുളത്ത പരേതനായ കണ്ണന്‍ - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീല .സഹേദരങ്ങള്‍: രാജന്‍, വിശാല , സതീശന്‍ ,ഉമേശന്‍ ,അംബികാ ,രജനി .  അപകടം വരുത്തിവെച്ച കെ എല്‍ 60 പി 3587 നമ്പര്‍കാര്‍ ഡ്രൈവര്‍ക്കെതിരെ  അമ്പലത്തറ പൊലീസ് കേസെടുത്തു.

No comments