Breaking News

അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകുന്ന ക്യാമ്പ് പ്ലാച്ചിക്കരയിൽ നടക്കും


വെള്ളരിക്കുണ്ട് : അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് (റേഷൻ റൈറ്റ് കാർഡ്) നൽകുന്ന കേരള സർക്കാർ പദ്ധതി.

ആയതിനുള്ള ക്യാമ്പ് 27 - 10- ൨൦൨൩ വെള്ളിയാഴ്ച  രാവിലെ 9. 30 ന് പ്ലാച്ചിക്കര Good Wood ഓഫിസിന് മുൻപിൽ നടക്കും 

ആവശ്യമായ രേഖകൾ.

1-ആധാർ കാർഡ്.

2- അധാർ കാർഡിന്റെ   

       ഫോട്ടോ കോപി.

3 - നാട്ടിലെ റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്

അല്ലെങ്കിൽ കാർഡ്  നമ്പർ. (പേരില്ലെങ്കിൽ കുഴപ്പമില്ല.)

4- വാട്ട്സ് ഉള്ള ഫോൺ നമ്പർ

5 - കേരളത്തിൽ ജോലിക്ക് വന്ന തിയ്യതി.

         ഇത്രയും രേഖകളും ഡാറ്റായും ശേഖരിച്ച ശേഷം അവർക്ക് റേഷൻ റൈറ്റ് കാർഡ് നൽകുന്നതാണ്. ഓരോ വ്യക്തിക്കുമാണ് കാർഡ്. ഈ കാർഡു പയോഗിച്ച്  ഇവർക്ക് കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും മാസം 5 Kg ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്.

       എല്ലാവരും അവരുടെ അറിവിലുള്ള അതിഥി തൊഴിലാളികളെ ക്യാമ്പിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

No comments