ഇന്ന് വിദ്യാരംഭം; മലയോരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് നിരവധി കുരുന്നുകൾ
വെള്ളരിക്കുണ്ട് : മലയോരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് നിരവധി കുരുന്നുകൾ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് നേതൃത്വം വഹിച്ചു .പരപ്പ ശ്രീ തളിയിൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് രാജേഷ് തിരുമേനി
നേതൃത്വം വഹിച്ചു . നൂറുകണക്കിന് കുരുന്നുകളാണ് ഇന്ന് വിദ്യാരംഭം കുറിച്ചത് . കൂടാതെ ബളാൽ ശ്രീ ഭഗവതി ക്ഷേത്രം ,അടുക്കളകുന്ന് ശ്രീ ഭഗവതി ക്ഷേത്രം എന്നിവടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു
No comments