Breaking News

'കോട്ടഞ്ചേരി തലക്കാവേരി റോഡ് യാഥാർഥ്യമാക്കണം': ബളാൽ പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ ജില്ലാ കളക്ടർക്ക് മുന്നിൽ വിവരിച്ച് ജനപ്രതിനിധികൾ


വെള്ളരിക്കുണ്ട് : രാജ്യത്തിന്റെ വിനോദ സഞ്ചാരഭൂപടത്തിൽ ഇടം നേടിയ കോട്ടഞ്ചേരിയിൽ ഇക്കോ ടൂറിസം യാഥാർഥ്യമാക്കുവാൻ കോട്ടഞ്ചേരി തലക്കാവേരി റോഡ് നിർമ്മിക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്ന് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അടക്കമുള്ളവർ ജില്ലാകലക്ടറോട് ആവശ്യം ഉന്നയിച്ചു..

ജില്ലയിലെ പഞ്ചായത്തുകൾ സന്ദർശിച്ച് ജനപ്രധിനിധികളുമായി നേരിട്ട് അഭിപ്രായങ്ങൾ തേടുവാനായി ബളാൽ പഞ്ചായത്തിൽ എത്തിയ ജില്ലാ കളക്ടർ കെ. ഇമ്പശേഖരന് മുന്നിലാണ് ബളാൽ പഞ്ചായത്ത്‌ ഭരണസമിതി അംഗ ങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്..

ജില്ലയുടെ ടൂറിസം വികസനത്തിനായി നിരവധി സാധ്യതകൾ നിലനിൽക്കുന്ന പഞ്ചായത്ത്‌ ആണ് ബളാൽ കോട്ടഞ്ചേരി എന്നനയന മനോഹരകാഴ്ചയും.. വെള്ളചാട്ടവും

മഞ്ഞു മലകളും അതിരിടുന്ന കർണ്ണാടകവനാതിർത്തിയിലൂടെ നിലവിൽ തലക്കാവേരിയിലേക്ക് കാനനപാതയുണ്ട്.. ഈ പാത ഇരു സംസ്ഥാനങ്ങളും സഹകരിച്ചുകൊണ്ട് റോഡ് യാഥാർഥ്യമാക്കിയാൽ ടൂറിസംരംഗത്ത്‌ ജില്ലക്ക് വൻ കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ കഴിയും..


പഞ്ചായത്തിലെ പതിനാറുവാർഡുകളിലെയും അംഗങ്ങൾ ജില്ലാ കളക്ടർ മുൻപാകെ വിവിധആവശ്യങ്ങൾ ഉന്നയിച്ചു.. റോഡ് കുടിവെള്ളം പാർപ്പിടം വിദ്യാഭ്യാസംതുടങ്ങിയആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നും കൂടുതൽ വികസനപ്രവർത്തികൾ പഞ്ചായത്തിൽ എത്തിക്കുവാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും ജനപ്രതിനിധികൾ കളക്ടർക്ക് മുൻപാകെ ആവശ്യപ്പെട്ടു..


മുൻകൂട്ടി അറിയിച്ചതിനനുസരിച്ച് ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയ കളക്ടർ കെ. ഇമ്പശേഖരനെ പ്രസിഡന്റ് രാജു കട്ടക്കയം. വൈസ് പ്രസിഡന്റ് എം. രാധാമണി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു..

No comments