Breaking News

ചീമേനി ചാനടുക്കത്ത് ബസും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു


ചീമേനി: ചാനടുക്കം കേക്കേനിയിൽ ഇന്ന് രാവിലെയാണ് അകപടം നടന്നത് .ചീമേനി ഭാഗത്ത് നിന്നും വരികയായിരുന്ന സ്വകാര്യ ബസും , ചീമേനി ഭാഗത്തേക്ക്  പോകുകയായിരുന്ന ആൾട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ് ഉള്ളത്, കാർ ഓടിച്ചിരുന്ന ബേക്കറി തൊഴിലാളിയായ മുക്കട സ്വദേശി അനിൽ കുമാർ (40) എന്ന യുവാവിനാണ് പരിക്ക് പറ്റിയത് . യുവാവിനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്

No comments