Breaking News

ഫിസ്റ്റ് ബോൾ: വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ആർട്സ് & സയൻസ് കോളേജിൽ നടന്ന ക്യാമ്പിൽ നിന്നും പത്തംഗ കേരള ടീമിനെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് : സെന്റ് ജൂഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന ക്യാമ്പിൽ നിന്നും പത്തംഗ കേരള ടീമിനെ തിരഞ്ഞെടുത്തു. ജിൻസ് പയസ്സ് എട്ടി ടീമിനെ നയിക്കും. ടീമംഗങ്ങൾ , ആൽവിൻ ആന്റണി (വൈസ് ക്യാപ്റ്റൻ ), മുഹമ്മദ് ആസിഫ്, ജോബിൻസ്, ജെറിൻ , ക്ലീറ്റസ്, ഡോൺ , ആനന്ദ് സൈബു, അർജുൻ , ടോം ജോസ് . പരിശീലന ക്യാമ്പ് കേരള ഫിസ്റ്റ് ബോൾ  അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ഷൈജു കുന്നോല കണ്ണൂർ ഉദ്ഘാടനം ചെയ്തു. സെന്റ്  ജൂഡ് ആർട്സ് ആന്റ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. അഖിൽ മുക്കുഴി സംസ്ഥാന ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ടീം ടെക്നിക്കൽ ഡയറക്ടർ ഫാ. ജിജോ പള്ളിക്കുന്നേൽ ടീം കോർഡിനേറ്റർ ജിമ്മി കരിയിലക്കുളം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഈ മാസം 27, 28, 29 തീയതികളിലായി തമിഴ്നാട്ടിലെ ദിൻഡിഗലിൽ വെച്ചാണ് ദേശീയ ചാമ്പ്യൻഷിപ് നടക്കുന്നത്. സുജിത്ത്  കുമാർ ആണ് ടീമിന്റെ പരിശീലകൻ. സെന്റ് മേരീസ് വോളി ക്ലബ് പുന്നക്കുന്നിന്റെ താരങ്ങളാണ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

No comments