Breaking News

ബളാലിൽ യുവാവിന്റെ കാർ എറിഞ്ഞു തകർത്തു ; പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : ബളാൽ പോന്നുമുണ്ടയിൽ അനിയന്റെ താമസസ്ഥലത്തേക്ക് വരുകയും അനിയന്റെ ഭാര്യയെ ചീത്തവിളിക്കുകയും  ഉപയോഗിക്കുന്ന കാറിന്റെ ചില്ല് കല്ല് കൊണ്ട് എറിഞ്ഞു തകർക്കുകയും ചെയ്ത ജേഷ്ഠ സഹോദരനെതിരെ കേസ് എടുത്തു.പൊന്നുമുണ്ട സ്വദേശി ജിജിഷ് കുമാർ (41) ആണ് പരാതിക്കാരൻ. KL 86-0417 കാറിന്റെ ചില്ലാണ് തകർത്തത് ഏകദേശം 10000 രൂപ നഷ്ടം കണക്കാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജേഷ്ഠനായ ഉമേഷ്‌ കുമാറിനെതിരെ പോലീസ് കേസ് എടുത്തു.

No comments