Breaking News

ചീർക്കയത്തെ ക്രഷർ മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാടിൽ പ്രതിഷേധം ഉയർന്നു വരണം ; സി ഐ ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റി


വെള്ളരിക്കുണ്ട് : ചിർക്കയം NJT ക്രഷറിലെ തൊഴിലാളികൾ മീനിമം ബോണസ് പോലും നൽകാത്ത മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിലപടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി സമരം നടത്തി വരികമാണ്. പലവട്ടം യൂനിയൻ നേതാക്കൾ മാനേജ്മെൻ്റുമായി ചർച്ച നടത്തുകയും, കൂടാതെ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ 2 വട്ടം ചർച്ച നടത്തുകയും മിനിമം ബോണസ് നൽകാൻ നിർദ്ധേശിക്കുകയും ചെയ്തെങ്കിലും അതു പോലും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകുന്നില്ല  കൂടാതെ തൊഴിലാളികളേയും, നേതാക്കളേയും പ്രതിചേർത്തുകൊണ്ട് ഹൈക്കോടതിയിൽ കള്ളക്കേസ് നൽകുകയും ചെയ്തു കേസിൽ യൂണിയൻ കക്ഷി ചേർന്നപ്പോൾ ഹൈക്കോടതിയിൽ മിനിമം ബോണസ്റ്റ് നൽകാൻ തയ്യാറാണന്ന് അറിയിക്കുകയും ബോണസ് നൽകാതിരിക്കുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത് സമരം 35 ദിവസം പിന്നിട്ടിരിക്കയാണ് ആയതിനാൽ മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാടിൽ ശക്തമായ പ്രധി ക്ഷേധം ഉയർത്തി കൊണ്ടുവരണമെന്ന് മുഴുവൻ തൊഴിലാളികളോടും അഭ്യർത്ഥിക്കുന്നു. സമരം ഉടൻ ഒത്തുതീർപ്പാക്കി തോഴിലാളികൾക് ജോലി ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.

No comments