ചിറ്റാരിക്കാൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയും ഗണിതമേളയും എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെൻ്റ് യു.പി സ്കൂളിൽ നടന്നു. എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
ചിറ്റാരിക്കാൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയും ഗണിതശാസ്ത്രമേളയും എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെൻ്റ് യു.പി സ്കൂളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രേഖ, ബളാൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ, മെമ്പർ ജോസഫ് വർക്കി കളരിക്കൽ, ചിറ്റാരിക്കൽ എ.ഇ.ഒ ടി. ഉഷാകുമാരി, ബി.പി.സി പി.വി ഉണ്ണിരാജൻ, പി.ടി.എ പ്രസിഡണ്ട് കെ. വിജയൻ,
മദർ പി.ടി.എ പ്രസിഡണ്ട് ചിഞ്ചു ജിനീഷ്, ട്രസ്റ്റ് പ്രതിനിധി കെ. കരുണാകരൻ നായർ, സംഘാടക സമിതി ജനറൽ കൺവീനർ കെ. രമേശൻ മാസ്റ്റർ, ഫൈനാൻസ് കമ്മിറ്റി കൺവീനർ കെ. ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
No comments