Breaking News

കനത്ത മഴയിലും കാറ്റിലും ഒന്നരയേക്കർ പാവൽ തോട്ടം നശിച്ചു


ചിറ്റാരിക്കാൽ : കനത്ത മഴയിലും കാറ്റിലും ഒന്നരയേക്കർ പാവൽ തോട്ടം നശിച്ചു. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിൽ പാട്ടത്തിനെടുത്ത് കൃഷിചെയ്ത ആറരയേക്കർ തോട്ടത്തിലെ ഒന്നരയേക്കർ പാവൽ കൃഷിയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും പന്തൽ തകർന്ന് നിലംപൊത്തിയത്. വിളവെടുത്തുകൊണ്ടിരുന്ന തോട്ടമാണ് നശിച്ചത്.


വിളവെടുപ്പിന് പാകമായ ടൺകണക്കിന് പാവക്കയാണ് തോട്ടത്തിലുണ്ടായിരുന്നത്. സ്ഥലത്ത് പാവൽ, പയർ, ഞരമ്പൽ, കുമ്പളം, പടവലം, കക്കിരി, വെള്ളരി എന്നിവയാണ് കൃഷിചെയ്യുന്നത്. രണ്ടുവർഷമായി ഇവിടെയാണ് കൃഷിചെയ്തത്. വിലക്കുറവിനും വന്യമൃഗശല്യത്തിനുമൊപ്പം പ്രകൃതിക്ഷോഭവും കർഷകർക്ക് ഇരുട്ടടിയാവുന്നു. വീണുപോയ പന്തലിൽനിന്നും പാവയ്ക്ക പറിച്ചെടുത്ത് വില്പന നടത്താനും പന്തൽ ഉയർത്താനും ശ്രമിക്കുമെന്നും ഇതെത്രമാത്രം വിജയിക്കുമെന്നറിയില്ലെന്നും ഏലിയാസ് പറഞ്ഞു. 34 വർഷമായി പച്ചക്കറി കൃഷി നടത്തുന്ന തനിക്ക് ഇത്രയും കനത്ത നഷ്ടം ആദ്യമാണെന്നും എലിയാസ് പറഞ്ഞു


No comments