Breaking News

ചിറ്റാരിക്കാൽ ബി ആർ സി തല ചലച്ചിത്രോത്സവം കുന്നുംകൈ സ്ക്കൂളിൽ സമാപിച്ചു


കുന്നംകൈ : സമഗ്ര ശിക്ഷാ കേരളം, ചിറ്റാരിക്കാൽ ബിആർസിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കുന്നുംകൈ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ഡോക്യുമെന്ററികൾ അടക്കം നാല് ഹ്രസ്വ സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

പ്രദർശിപ്പിച്ച സിനിമകളെക്കുറിച്ച് ഓപ്പൺ ഫോറം സംവാദവും നടന്നു. ചലച്ചിത്രോത്സവം ഡോക്യുമെന്ററി സംവിധായകൻ ജയേഷ് പാടിച്ചാൽ ഉദ്ഘാടനം ചെയ്തു. വധു വരിക്കപ്ലാവ് ഫെയിം  ചന്ദ്രു വെള്ളരിക്കുണ്ട് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഇ.ടി. ജോസ് അധ്യക്ഷത വഹിച്ചു.

ചിറ്റാരിക്കാൽ എ.ഇ.ഒ എം ടി ഉഷാകുമാരി, ഷൈലജ ടി.എം, സുജി ഇ ടി, നിഷ വി വേണുഗോപാലൻ സി എന്നിവർ ആശംസകൾ നേർന്നു. ജിതേഷ് പി സ്വാഗതവും വിനീത് കെ. വി നന്ദിയും പറഞ്ഞു.

No comments