Breaking News

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിച്ചു ; യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി കാക്കടവിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. വെസ്റ്റ് എളേരി കാക്കടവ് സ്വദേശിനി ഫായിസയുടെ പരാതിയിൽ കല്ലുരാവി സ്വദേശി റംഷീദ് നെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു .ഫായിസയും അനുജത്തിയും താമസിക്കുന്ന കുടുംബ വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും അടിച്ചു പരിക്കേപ്പിക്കുകയായിരുന്നു .ഫായിസയുടെ സഹോദരി ഭർത്താവാണ് റംഷീദ് .മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു .

No comments