Breaking News

പുല്ലൂർ പെരിയ പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ യുവജന മാർച്ച്; പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം


പെരിയ ഇല്ലത്തുംകടവ് പാലം അഴിമതി വിജിലന്‍സ് അന്വേഷിക്കുക, പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണുക, പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പുല്ലൂര്‍ പെരിയ പഞ്ചായത്തിലേക്ക് നടത്തിയ യുവജന മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് യുവജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു. ചാലിങ്കാല്‍ ഗ്രാന്മ ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച യുവജന മാര്‍ച്ചിലും തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന സമരത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.

No comments