Breaking News

ജില്ലയിലെ പ്ലാന്റേഷൻ തൊഴിലാളികൾക്കായുള്ള നിർദിഷ്ട ഭവനപദ്ധതി നടപ്പിലാക്കണം ; തോട്ടംതൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :  ജില്ലയിലെ പ്ലാന്റേഷൻ തൊഴിലാളിക്കൾക്കായുള്ള നിർദിഷ്ട ഭവനപദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന്  തോട്ടംതൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ 'ലാലാജി ബാബു നഗറിൽ' സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി. കെ ലീന രക്തസാക്ഷി പ്രമേയവും കെ ഓമന അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി ജി മോഹനൻ പ്രവർത്തന റിപ്പോർട്ടും സി സത്യബാബു കണക്കും അവതരിപ്പിച്ചു. കെപിഎൽഎഫ് സംസ്ഥാന പ്രസിഡന്റ് സി ജയമോഹൻ, സിഐടിയു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ, ജില്ലാ ട്രഷറർ യു തമ്പാൻ നായർ, ജോസ് പതാലിൽ, കെ സി സാബു എന്നിവർ സംസാരിച്ചു. കെ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ എസ് ശ്രീനിവാസൻ (പ്രസിഡന്റ്), സി സത്യബാബു, കെ രാധാകൃഷ്ണൻ(വൈസ് പ്രസിഡന്റ്), പി ജി മോഹനൻ(ജനറൽ സെക്രട്ടറി), കെ ലീല, കെ കെ അനിൽകുമാർ (സെക്രട്ടറി), കെ ഓമന (ട്രഷറർ).

No comments