Breaking News

കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ കാലിച്ചാനടുക്കം ആനപ്പെട്ടി സ്വദേശി പുറവങ്കര ബാലചന്ദ്രൻ നായർ (59) നിര്യാതനായി


കാലിച്ചാനടുക്കം: ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) നിര്യാതനായി. കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്. 

കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് , ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രം സെക്രട്ടറി, പ്രിയദർശിനി വായനശാല പ്രസിഡൻറ് , ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡണ്ട് , ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ആനപ്പട്ടിയിലെ പരേതനായ പി പി ബാലൻ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്.

ഭാര്യ: സിന്ധു . മക്കൾ : ഭാവന (ബാംഗ്ലൂർ ) അഭിഷേക് (വിദ്യാർത്ഥി, ബാംഗ്ലൂർ സഹോദരങ്ങൾ:കുസുമ (ചന്ദേര ) മനോരമ (ചാമുക്കുഴി ) ഹേമലത (കുവാറ്റി)

സംസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് ആനപ്പെട്ടിയിൽ

No comments