Breaking News

അവശ്യസാധനങ്ങളില്ല; കോളിച്ചാൽ മാവേലി സ്റ്റോറിന് മുന്നിൽ പായവിരിച്ച് കിടന്ന് മുൻ പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം


രാജപുരം: മാവേലി സ്റ്റോറിൽ അവശൃ സാധനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് മുൻ പഞ്ചായത്ത് അംഗവും ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി  അംഗവുമായ കെ. സുകുമാരൻ വിത്തുകളത്തിന്റെ ഒറ്റയാൾ  പ്രധിഷേധം. കഴിഞ്ഞ ദിവസം വൈകുന്നേരം മാവേലിസ്റ്റോർ പതിവ് പോലെ  ജീവനക്കാരെത്തി തുറന്നപ്പോഴാണ് കോളിച്ചാൽ മാവേലി സ്റ്റോറിന് മുൻപിൽ പായവിരിച്ച് കിടന്ന്  സുകുമാരൻ പ്രധിഷേധിച്ചത്. വൈകുന്നേരം ആറ് മണി വരെ  സമരം തുടർന്ന  സുകുമാരനെ മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി. ദേവസൃ, പനത്തടി പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് തുടങ്ങിയവരെത്തി അനുനയിപ്പിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഓണത്തിന് ശേഷം മാവേലി സ്റ്റോറുകളിൽ  വെള്ളകടല, വെള്ളിച്ചെണ്ണ, കുറുവ അരി, മല്ലി  എന്നിവയാണ്  സബ് സിഡി നിരക്കിൽ സ്റ്റോക്കുള്ള സാധനങ്ങൾ.പഞ്ചസാര,പയർ ധാനൃങ്ങൾ തുടങ്ങിയ അവശൃ സാധനങ്ങൾ മാവേലി സ്റ്റോറുകളിൽ എത്തിയിട്ട് മാസങ്ങളായെന്ന് സുകുമാരൻ പറയുന്നു.

No comments