Breaking News

നെല്ലിയടുക്കത്ത് വിദ്യാർത്ഥിനിയെ കാർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ പരപ്പ ക്ലായിക്കോട് സ്വദേശി പോലീസ് പിടിയിൽ


പരപ്പ : സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ നീലേശ്വരം പോലീസ് കണ്ടെത്തി. അപകട സമയം കാര്‍ ഓടിച്ചിരുന്ന ആളെയും അറസ്റ്റ് ചെയ്തു. പരപ്പ ക്ലായിക്കോട് സ്വദേശി ജലീല്‍ ആണ് അറസ്റ്റിലായത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീനന്ദയെയാണ് കഴിഞ്ഞമാസം 26ന് വൈകിട്ട് 4.30ന് പള്ളത്ത് വെച്ച് കാറിടിച്ച് വീഴ്ത്തിയത്. അപകടത്തില്‍ കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിരുന്നു.

നീലേശ്വരം ഇൻസ്പെക്ടർ പ്രേംസദൻ കെ , സബ് ഇൻസ്പെക്ടർ ടി.വിശാഖ്, പോലീസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ , സുമേഷ് മാണിയാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  വിദഗ്ധ അന്വേഷണത്തിലുടെ ജലീലിനെ പിടികൂടിയത്. കുട്ടിയെ തട്ടിയിട്ട കെ.എൻ 79/ 8786  വാഗണർ കാറും  കസ്റ്റഡിയിൽ എടുത്തു

No comments