Breaking News

റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസ് അനുവദിക്കണം; റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ രൂപീകരണ യോഗം


റാണിപുരം: റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ രൂപീകരണ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ജോബി ജോസഫ്, എസ് മധുസൂദനൻ ,ഷാജി ചാരത്ത്, എബ്രഹാം വെട്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - എസ് മധുസൂദനൻ - പ്രസിഡന്റ്, ഗണേശൻ കൂക്കൾ വളപ്പിൽ  വൈസ് പ്രസിഡൻറ് , ഷാജി ചാരാത്ത് - സെക്രട്ടറി, ജോ. സെക്രട്ടറി ഷൈൻ ജേക്കബ്ബ് ചമ്പക്കരയിൽ, ഐവിൻ ജോസഫ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് എസ്. മധുസൂതനൻ

സെക്രട്ടറി : ഷാജി ചാരാത്ത്


No comments