Breaking News

ചീമേനി പോത്താംകണ്ടം മാലിന്യ പ്ലാന്റിന് സർക്കാർ അനുമതി നൽകിയതിന് എതിരെ , യു.ഡി.എഫ് നടത്തിയ പ്രതിഷേധ റാലി നടത്തി




ചീമേനി . കയ്യൂർ ചീമേനി പഞ്ചായത്തിലെ പോത്താംകണ്ടം അരിയിട്ടപാറയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയതിന് എതിരെ ശക്തമായ പ്രതിഷേധവുമായി തദ്ദേശവാസികൾ രംഗത്തിറങ്ങിയിരിക്കുകയാണ് .

ഇരുപത്തി അഞ്ച് ഏക്കർ ഇരുപത്തഞ്ച് വർഷത്തേക്ക് 21.99 വാർഷിക പാട്ടതുകക്ക് നല്കാനാണ് മന്ത്രി സഭ യോഗം അനുമതി നൽകിയത്.

എൻഡോസൾഫാൻ മാരക വിഷ വർഷം കാരണമായി ഇപ്പോഴും ദുരിതം അനുഭവിക്കുന്നവർ കഴിയുന്ന ഈ പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാന്റ് ജനദ്രോഹ നടപടിയാണ് എന്നാണ് ജനങ്ങൾ അഭിപ്രായ പെടുന്നത്.

ചീമേനി ടൗണിൽ യു .ഡി .എഫ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ കുടുംബിനികൾ അടക്കം നൂറുകണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. യു.ഡി.എഫ്. ചെയർമാൻ അസൈനാർ മൗലവി, സമര സമിതി കൺവീനർ എൻ. സിദ്ധീഖ്, ട്രഷറർ ജയറാം, മുഹമ്മദ്‌ കൂളിയാട്, കുഞ്ഞിരാമൻ, സന്ദീപ്, ലുക്മാൻ അസ്അദി റാലിയെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

No comments