Breaking News

തൃക്കണ്ണാട് കടപ്പുറത്ത് തിമിംഗലം കരയ്ക്കടിഞ്ഞു


തൃക്കണ്ണാട് കടപ്പുറത്ത് തിമിംഗ ിലം കരയ്ക്കടിഞ്ഞു. ശനി പകൽ മുന്നിനാണ് സംഭവം. മത്സ്യത്തൊഴി ലാളികൾ പലവട്ടം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ചത്തു. പകുതി ജീവനോടെ കരയെത്തിയ തിമിംഗലക്കുഞ്ഞിനെ പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊളിലാളികൾ പുറം കടലിലേക്ക് മൂന്ന് പ്രാവശ്യം തള്ളിക്കൊണ്ടുപോയെങ്കിലും തിരികെ തിരത്തേക്ക് തന്നെ എത്തു കയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനു സരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തിമിംഗലത്തിന് നാല് മാസം പ്രായമുള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദുമ മൃഗാശുത്രി യിലെ ഡോ. ചന്ദ്രശേഖരൻ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം ചെയ്തു. ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർ അറിയിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടിക്കുളത്തെ മത്സ്യ ത്തൊളിലാളികളായ അഭിലാഷ്, ബാബു, പ്രദീപ്, ശശി ചന്ദ്രൻ, സാജൻ എന്നിവരാണ് തിമിംഗല ക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു മണിക്കൂറോളം പരിശ്രമിച്ചത്.

No comments