കോട്ടമല സ്കൂളിലെ മുടിമുറി ; ബാലാവകാശ കമ്മിഷൻ കേസെടുത്തു
കാസർകോട് ചിറ്റാരിക്കാലിലെ സ്കൂളിൽ ദലിത് വിദ്യാർഥിയുടെ മുടി പ്രധാനാധ്യാപിക മുറിച്ചതിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ ചിറ്റാരിക്കൽ എസ്.എച്ച്.ഒ, കാസർകോട് ഡി.ഡി.ഇ എന്നിവരോടും റിപ്പോർട്ട് തേടി.
പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എംജിഎം യുപി സ്കൂൾ പ്രധാനാധ്യാപിക ഷേർളി ജോസഫ് ഒളിവിൽ പോയിരുന്നു. കാസർകോട് മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി എ.സതീഷ്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി പ്രധാനാധ്യാപിക കൃതിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
സ്കൂൾ അസംബ്ലിയിൽ പരസ്യമായി വിദ്യാർഥിയെ മുടിമുറിച്ച് അപമാനിച്ച സംഭവത്തിൽ ബാലസംഘം എളേരി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കോട്ടമല എയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് പ്രധാനാധ്യാപിക അപമാനിച്ചത്. അപമാനം സഹിക്കാതെ കുട്ടി പഠനം ഉപേക്ഷിച്ച സ്ഥിതിയാണ്. പരികൃത സമൂഹത്തിൽ കേൾവിയില്ലാത്ത സംഭവമാണിത്. ഗൗരവുമുള്ള കുറ്റകത്യമാണ് അധ്യാപിക നടത്തിയത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബാലസംഘം എളേരി ഏരിയാ പ്രസിഡന്റ് ശിശിര ചന്ദ്രനും സെക്രട്ടറി അശ്വിൻ രാജും ആവശ്യപ്പെട്ടു.
No comments