Breaking News

14.12 ലക്ഷം രൂപയും ആറ് സ്വർണകട്ടികളുമായി യുവാവ് കാസർഗോഡ് വെച്ച് പിടിയിൽ


കാസർകോട് : രേഖകളില്ലാതെ സൂക്ഷിച്ച പണവും സ്വർണവുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിൽ അഹമ്മദ് ഇർഫാനെ(30)യാണ് കാസർകോട് ഇൻസ്‌പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
കെട്ടുകളാക്കിയ നിലയിൽ 14.12 ലക്ഷം രൂപയും ഉരുക്കിയ ആറ് സ്വർണകട്ടികളുമാണ് പിടിച്ചത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞായിരുന്നു പണം സൂക്ഷിച്ചത്. കാസർകോട് ട്രാഫിക് സർക്കിളിൽ സബ് ട്രഷറി ഓഫീസിന് സമീപം ബൈക്കിൽ വന്നിറങ്ങുമ്പോഴായിരുന്നു പണം പിടിച്ചത്.
എസ്ഐമാരായ എ കെ ശാർങധരൻ, കെ വി ജോസഫ്, സിവിൽ പൊലീസ് ഓഫീസർ അഭിലാഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിൻകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


No comments