Breaking News

അധ്യാപകരുടെയും ജീവനക്കാരുടെയും വടക്കൻ മേഖല വാഹന പ്രചരണ ജാഥയ്ക്ക് പരപ്പയിൽ തുടക്കമായി


പരപ്പ: കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ ഭരണ നടപടികൾക്കും ,  അധ്യാപകരുടെയും ജീവനക്കാരുടെയും തൊഴിൽ സംരക്ഷണത്തിനും വേണ്ടിയുള്ള നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്   എഫ് എസ് ഇ ടി ഒ , കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെയും നേതൃത്വത്തിൽ നവംബർ 3 ന്  സംഘടിപ്പിക്കുന്ന ദില്ലി മാർച്ചിന് മുന്നോടിയായി  വടക്കൻ മേഖല വാഹന പ്രചരണജാഥക്ക് പരപ്പയിൽ  തുടക്കമായി. കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻറ് എ കെ ബീന , കെ എം വി ചന്ദ്രൻ , വി കെ രാജു  , കെ ഹരിദാസ് , ശരത് പി.വിഎന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ്  ആൻഡ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീകുമാർ  ജാഥാ  ക്യാപ്റ്റനും  കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ് എം എ നാസർ വൈസ് ക്യാപ്റ്റനും  കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി പി  ഉഷ മാനേജരുമായ ജാഥ  കാസർഗോഡ് , കണ്ണൂർ ,  കോഴിക്കോട് ജില്ലകളിൽ വ്യത്യസ്ത സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തികൊണ്ട് ഒക്ടോബർ 12 ന് കോഴിക്കോട് ജില്ലയിൽ സമാപിക്കും.


ജാഥയുടെ നാളത്തെ പര്യടനം


9 മണി - ഉപ്പള 

10:30 - കാസർഗോഡ് വിദ്യാ നഗർ

12:30 - കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ

3 മണി - ചെറുവത്തൂർ

No comments