100 വയസ്സ് പിന്നിട്ട പനത്തടി പെരുതടിയിലെ ആദിവാസി മൂപ്പന്മാരെ കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു
പനത്തടി : 100 വർഷം പിന്നിട്ട പട്ടികവർഗ്ഗത്തിൽ പെട്ട തറവാട്ട് മൂപ്പന്മാരെ ആദരിക്കുന്നതിൻ്റെ ഭാഗമായി പെരുതടി പുളിങ്കൊച്ചിയിലെ മോളു കൃഷ്ണൻ നായ്ക്, പെരുതടിയിലെ മാർഡി ഭായ് എന്നിവരെ കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.100 വയസുകാരനായ മോളു കൃഷ്ണൻ നായ്ക്ക് നൗളു തറവാട് കുടുബാംഗമാണ്.തറവാട്ടിലെ മുതിർന്ന വ്യക്തിയുമാണ്. വാറോങ്ക് തറവാട് കുടുബാംഗമായ മാർഡി ഭായി തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗമാണ്.
കേരളാ വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷാപ്രമുഖ് ഷിബു പാണത്തൂർ, ബി ജെ പി പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് ജി രാമചന്ദ്രൻ, രാഹുൽ പുളിങ്കൊച്ചി, രഞ്ജിത് പെരുതടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരം.
No comments