Breaking News

കേരളോത്സവം 2023 ജില്ലാതല സംഘാടക സമിതി യോഗം ചേർന്നു ജില്ലാതല കേരളോത്സവം നവംബർ 1 മുതൽ 5 വരെ തീയതികളിൽ നടത്തുന്നതിന് തീരുമാനമായി

കേരളോത്സവം 2023 ജില്ലാതല സംഘാടക സമിതി യോഗം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാതല സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ആയി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, വര്‍ക്കിംഗ് ചെയര്‍പേഴ്‌സണായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എന്‍.സരിത എന്നിവരും ജില്ലാ കളക്ടര്‍, എം.പി, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാതല കേരളോത്സവം നവംബര്‍ 1 മുതല്‍ 5 വരെ തീയതികളില്‍ നടത്തുന്നതിന് തീരുമാനമായി. ഗെയിംസ് ഇനങ്ങള്‍ നവംബര്‍ 1, 2 തീയതികളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും, അത്‌ലറ്റിക്‌സ് നവംബര്‍ 3ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ നവംബര്‍ 4, 5 തീയതികളില്‍ പിലിക്കോടും നടത്താന്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷനായി.  

No comments