Breaking News

പരപ്പ പള്ളത്തുമലയിൽ പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി അധികൃതർ അന്വേഷണം ആരംഭിച്ചു


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ പള്ളത്തുമല വള്ളാമ്പള്ളി റിസോര്‍ട്ടിനടുത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി . അധികൃതർ അന്വേഷണം ആരംഭിച്ചു പുലിയുടേതാണെന്ന് സംശയിക്കുന്ന നഖപ്പാടുകള്‍ കണ്ടതായി നാട്ടുകാരാണ് ഭീമനടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്.   സംഭവസ്ഥലം സന്ദര്‍ശിച്ച വനംവകുപ്പ് അധികൃതര്‍ കാല്‍പ്പാടിന്റെ ഫോട്ടോ എടുത്ത് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇതിന് തൊട്ടടുത്തുള്ള ഓണിയില്‍  കെണിയില്‍ കുടുങ്ങിയ പുലി ചത്തസംഭവവുമുണ്ടായിരുന്നു.

No comments